തിരുവനന്തപുരം : പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന ഭീമൻ ട്യൂമർ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് മെഡിക്കൽ സംഘം .
പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായി നടത്തിയ എക്സ്-റേയിലാണ് വലതുവശത്തെ നെഞ്ചിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ഒരു ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സി.ടി. ......
കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ പരമോന്നത ത്യാഗത്തിന്റെ 27-ാം വാർഷികത്തിൽ, പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ (സ്മാരകം) പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ അനിൽ നായർ, സ്റ്റേഷൻ കമാൻഡർക്ക് വേണ്ടി പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. യുദ്ധവീരന്റെ അമ്മയുമായി അദ്ദേഹം സംവദിച്ചു.
1999 ജൂലൈ 7-ന് കാർഗിലിൽ ഓപ്പറേഷൻ വിജയ് സമയത്ത് 158 മീഡിയം റെജിമെന്റിലെ (ആർട്ടിലറി) ക്യാപ്റ്റൻ ജെറി പ്രേം രാജ് മികച്ച ധീരതയും അതിശയകരമായ പ്രൊഫഷണൽ വിവേകവും പ്രകടിപ്പിച്ചു. ......
തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. ......
തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ ബാർ അസോസിയേഷനുകളിൽ ഒന്നായ തിരുവനന്തപുരം ബാർ അസോസിയേഷന്റെ പുതിയ അഭിഭാഷകർക്കായുള്ള ഇൻഡക്ഷൻ ചടങ്ങ് 2026 ജൂലൈ 7 ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ബാർ അസോസിയേഷൻ ഹാളിൽ രാവിലെ 11:00 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി. ......
വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഐശ്വര്യയാണ് മരിച്ചത്. ......
തിരുവനന്തപുരം : ബഹുനില കെട്ടിട നിര്‍മാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി-വോള്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോള്‍, ഇതാദ്യമായി കേരളത്തിലുമെത്തി. തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണത്തിലാണ് ഡി-വോള്‍ ടെക്നോളജി ആദ്യമായി എത്തിയിരിക്കുന്നത്.
കെട്ടിടങ്ങള്‍ ഇടതിങ്ങിയ നഗരങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങളുടെ അടിത്തറകള്‍ക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളും വരാതെ നോക്കുന്ന അതിനൂതന ജര്‍മന്‍ സാങ്കേതികവിദ്യയാണ് ഡി-വോളെന്ന് അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. ......
ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായിയും കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. മുട്ടപ്പലം പെരിങ്ങുമ്മൽ സ്വദേശിയായ പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസൽ (25) ആണ് മരിച്ചത്. ......